അമേരിക്കയുടെ ചരിത്രത്തില്‍ കറുത്ത ഏടായി മാറിയ 9/11 ഭീകരാക്രമണത്തിന് ഇന്ന് ഇരുപത് വയസ്സ്. 2001 സെപ്തംബര്‍ പതിനൊന്നിനായിരുന്നു ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ടഗോപുരവും പെന്റഗണ്‍ ടവറും ഭീകരാക്രമണത്തില്‍ തകര്‍ന്നത്. അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനായിരുന്നു ഭീകരാക്രമണം ആസൂത്രണം ചെയതത്. ആക്രമണത്തില്‍ 2996 പേര്‍ കൊല്ലപ്പെട്ടു. 25000ത്തോളം പേര്‍ക്ക് പരിക്കേറ്റു. തയ്യാറാക്കി അവതരിപ്പിച്ചത് : രാജി പുതുക്കുടി