ആയുധ ധാരികളായ നാല് ഫെഡറല്‍ മാര്‍ഷലുകളുടെ അകമ്പടിയില്‍ റൂബി ബ്രിഡ്ജസ് എന്ന കറുത്തവര്‍ഗക്കാരിയായ ആറു വയസ്സുകാരി സ്‌കൂളിന് മുന്നിലെത്തി. ഒരു കറുത്ത വര്‍ഗ്ഗക്കാരിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് തടിച്ചുകൂടിയ നൂറുകണക്കിന് വെള്ളക്കാര്‍ ഇളകി മറിഞ്ഞു. അവരെ നിയന്ത്രിക്കാന്‍ പോലീസ് പാടുപെട്ടു. അവര്‍ അവള്‍ക്ക് നേരെ കാര്‍ക്കിച്ച് തുപ്പി.