അയോഗ്യത ചിലപ്പോള്‍ യോഗ്യതയാകാം അവസരമാകാം. അല്ലെങ്കില്‍ അഗ്നിപരീക്ഷയാകാം. വാ വിട്ട വാക്ക് തിരിച്ചെടുക്കാനാകില്ല. കര്‍ണാടകത്തിലെ പ്രസംഗത്തിന് ഗുജറാത്തില്‍ കേസ്. പരാതിക്കാരന്‍ തന്നെ മേല്‍ക്കോടതിയില്‍ പോയി വിചാരണയ്ക്ക് സ്‌റ്റേ നേടിയതും ജഡ്ജി മാറിയതിന് പിന്നാലെ സ്റ്റേ നീക്കാന്‍ ഹര്‍ജി കൊടുത്തത് വിചാരണ പുനരാരംഭിച്ച് രാഹുലിനെ ശിക്ഷിക്കുന്നതിലേക്കുള്ള നിയമപോരാട്ടത്തില്‍ പല ട്വിസ്റ്റുകളുമുണ്ട്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസുകള്‍ക്കാണ് പരമാവധി ശിക്ഷ കിട്ടുക. രാഹുലിന്റേതും ആ ഗണത്തില്‍ വന്നു. രണ്ട് വര്‍ഷം തന്നെ ശിക്ഷിച്ചതിനാലാണ് അയോഗ്യതയും ഉറപ്പായത്. ശിക്ഷിച്ച കോടതി തന്നെ അപ്പീല്‍ നല്‍കാന്‍ സ്റ്റേ നല്‍കി ഔദാര്യം കാട്ടി. പക്ഷേ 24 മണിക്കൂറിനുള്ളില്‍ ലോക്‌സഭാ സെക്രട്ടേറിയറ്റ് അയോഗ്യനാക്കി ഉത്തരവുമിറക്കി. ഇനി അറിയാനുള്ള രാഹുലിന് ഇത് രാഷ്ട്രീയമായി ഗുണമോ ദോഷമോ എന്നാണ്. രാഹുല്‍ മത്സരരംഗത്തില്ലെങ്കില്‍ പ്രതിപക്ഷം ഒന്നടങ്കം കൈകോര്‍ത്തേക്കാം. രണ്ടാമത് കേവലം സമുദായത്തെ അപമാനിച്ചു എന്ന കാര്‍ഡ് ഫലിക്കുന്നില്ല എന്ന് കണ്ട് ഒ.ബി.സി സമുദായത്തിനെതിരാണ് രാഹുല്‍ എന്ന രീതിയില്‍ ബിജെപി അതിനെ തിരിച്ചു. രാഹുലിന്റെ അയോഗ്യത അവസരമാണോ അതോ അഗ്നിപരീക്ഷയോ. ബിജെപി അറിയാതെ പ്രതിപക്ഷത്തിന് ആയുധം നല്‍കിയോ..
Content Highlights: Rahul Gandhi disqualified from Lok Sabha
മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..