അന്ന് ഒരു നാക്കു പിഴയില്‍ മന്ത്രിസ്ഥാനം പോയ ബാലകൃഷ്ണപ്പിള്ള | Podcast

Published: Jul 2, 2021, 10:01 AM IST
R Balakrishna Pilla


ആര്‍. ബാലകൃഷ്ണ പിള്ളയുടെ പഞ്ചാബ് മോഡല്‍ പ്രസംഗം കേരള രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളിലൊന്നാണ്. ഒരു മന്ത്രിയുടെ നാക്കുപിഴ മാത്രമായി അതിനെ ചുരുക്കി കാണാന്‍ അന്ന് രാഷ്ട്രീയ അതികായന്മാര്‍ പോലും തയ്യാറായില്ല. ദേശീയ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ പഞ്ചാബിലെ തീവ്രരാഷ്ട്രീയ ധ്രുവീകരണവുമായി ആ സംഭവത്തെ ചേര്‍ത്തു വെച്ചതോടെ വിവാദം കത്തിക്കയറി. 

ദൃശ്യമാധ്യമങ്ങള്‍ സംഭവങ്ങളെല്ലാം ഒപ്പിയെടുത്ത് ജനങ്ങളിലേക്ക് എത്തിക്കുന്ന കാലമായിരുന്നില്ല. അതുകൊണ്ടുതന്നെ പിള്ള പറഞ്ഞതിന്റെ നിജസ്ഥിതി കണ്ടെത്താന്‍ വഴികള്‍ അധികമുണ്ടായിരുന്നില്ല.  രാജിവെച്ച് കൃത്യം ഒരു വര്‍ഷമാകുമ്പോള്‍ ആര്‍. ബാലകൃഷ്ണപിള്ള വീണ്ടും മന്ത്രിയായി സെക്രട്ടേറിയറ്റിലെത്തി. പഞ്ചാബ് മോഡല്‍ പ്രസംഗമെന്ന ആ വന്‍ വീഴ്ചയേക്കുറിച്ച് കൂടുതലറിയാം. | അവതരണം : ഗീതാജ്ഞലി ബാബു 

 

 

Subscribe on Youtube Subscribe Subscribe on Telegram Subscribe
Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.