കോവിഡ് വൈറസ് വകഭേദങ്ങളായ ആല്‍ഫയേയും ബീറ്റയേയും ഗാമയേയും കീഴ്പ്പെടുത്തുന്ന വിധം ഡെല്‍റ്റ ശക്തി പ്രാപിച്ചെന്ന് ലോകാരോഗ്യ സംഘടന. നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ ആല്‍ഫ, ബീറ്റ, ഗാമ വകഭേദങ്ങളുടെ സാന്നിധ്യം ഒരു ശതമാനത്തില്‍ താഴെയാണെന്നും ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് ഡെല്‍റ്റയാണെന്നുമാണ് വ്യക്തമാവുന്നത്. 185 രാജ്യങ്ങളിലാണ് ഡെല്‍റ്റയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്.