'പിസ്ത സുമാ കിറാ സോ മാറി ജമാ കിറായാ...'  കേട്ടിട്ടില്ലാത്ത കുറേ വാക്കുകള്‍, ഒരര്‍ഥവുമില്ലാത്ത കുറച്ചു വരികള്‍. പക്ഷേ പിസ്തയുടെ താളത്തിനൊപ്പം ചുവടുവയ്ക്കാത്ത ആരെങ്കിലും ഉണ്ടോ? അതാണ് ആ പാട്ടിന്റെ വിജയവും. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത് ഒരേ സമയം തമിഴിലും മലയാളത്തിലും ഇറങ്ങിയ 'നേരം' എന്ന സിനിമയുടെ പ്രൊമോ സോങ്ങായാണ് 'പിസ്താ ദ് ആന്തെം'  പുറത്തിറങ്ങിയത്. യൂട്യൂബില്‍ ഇറങ്ങി ഞൊടിയിടയില്‍ പാട്ട് വൈറലായി. അവിചാരിതമായാണ് ഈ അര്‍ഥമില്ലാത്ത വരികള്‍ സിനിമയിലേക്ക് രംഗപ്രവേശം ചെയ്തത്.  ആ കടന്നുവരവിനെക്കുറിച്ച്. തയ്യാറാക്കി അവതരിപ്പിച്ചത്: മേഘ ആന്‍ ജോസഫ്