''എനിക്ക് ചിറകുമുളച്ചുതുടങ്ങി. ഞാനിപ്പോള്‍ പറന്നുയരും, ഞാനിപ്പോള്‍ പറന്നുയരും...'' നിര്‍ത്താതെ ചിരിച്ചുകൊണ്ട് ആ 17-കാരന്‍ പുലമ്പിക്കൊണ്ടിരുന്നു. ആ ചിരിക്കൊപ്പംതന്നെ തൊട്ടടുത്തുനിന്ന് ഒരു കരച്ചിലുയര്‍ന്നു. ആ കുട്ടിയുടെ അമ്മയുടേതായിരുന്നു അത്. ഹൃദയംതകര്‍ന്നുപോയി. മലപ്പുറം ജില്ലയുടെ വെട്ടം വി.ആര്‍.സി. ആശുപത്രിയിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ കെ.ആര്‍. ബിനുവിന്റെ മനസ്സില്‍നിന്ന് പത്തുമാസംകഴിഞ്ഞിട്ടും ആ കാഴ്ച മാഞ്ഞിട്ടില്ല |  മയങ്ങിമരിക്കുന്ന കേരളം ഭാഗം 02  തയ്യാറാക്കിയത്:  ടീം മാതൃഭൂമി ( അനു അബ്രാഹാം, രാജേഷ് കെ.കൃഷ്ണന്‍. കെ.പി ഷൗക്കത്തലി, കെ.ആര്‍.അമല്‍.പ്രദീപ് പയ്യോളി)| അവതരിപ്പിച്ചത്: അഞ്ജയ് ദാസ് എന്‍.ടി. എഡിറ്റ്: ദിലീപ് ടി.ജി