മാതൃഭൂമി ഡോട്ട് കോമില് പ്രത്യേക പോഡ്കാസ്റ്റ് വിഭാഗമുണ്ട്. 'മാതൃഭൂമി' മുഖപ്രസംഗവും പ്രമുഖരുടെ കവിതകള്‍, നോവലുകള്‍, അഭിമുഖങ്ങള്‍, ആനുകാലിക വിഷയങ്ങളെ കുറിച്ചുള്ള ലേഖനങ്ങള്‍ എന്നിവയെല്ലാം ശബ്ദരൂപത്തില്‍ പ്രേക്ഷകര്‍ക്ക് കേള്‍ക്കാം. പ്രശസ്തരായ എഴുത്തുകാരുടെ കവിതകള്‍ അവരുടെ ശബ്ദത്തില്‍ത്തന്നെ കേള്‍ക്കാന്‍ ഇതുവഴി സാധിക്കും. കുട്ടികള്‍ക്കായുള്ള കഥകളും കവിതകളും ഉള്‍പ്പെടുത്തിയുള്ള പ്രത്യേക കിഡ്സ് സെക്ഷനുമുണ്ട്.
'മാതൃഭൂമി' പത്രത്തില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിനൊപ്പം നല്‍കിയിരിക്കുന്ന ക്യു ആര് കോഡ് സ്കാന്‍ ചെയ്താല്‍ ആ മുഖപ്രസംഗം ശബ്ദരൂപത്തില്‍ കേള്‍ക്കാനാവും.
ഇതുകൂടാതെ 'ഇ-പേപ്പര്‍' വരിക്കാര്‍ക്ക് പത്രത്തില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളുടെ ശബ്ദരൂപം കേള്‍ക്കാനും സൗകര്യമുണ്ട്. അതിന് ഇ-പേപ്പറില്‍ 'ആര്‍ട്ടിക്കിള്‍ വ്യൂ' എടുത്ത് പോഡ്കാസ്റ്റ് ലഭ്യമായ വാര്‍ത്തകള്‍ക്കു മേലുള്ള ചുവന്ന നിറത്തിലുള്ള പ്ലേ ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ മതി. പ്രധാന പേജിലെ വാര്‍ത്തകള്‍, ജില്ലാ വാര്‍ത്തകള്‍, മുഖപ്രസംഗം എന്നിവ ശബ്ദരൂപത്തില്‍ കേള്‍ക്കാം.