രണ്ടര വര്‍ഷം മുമ്പ് മൊട്ടക്കുന്നില്‍ ഒരു ഏഴിലം പാല നട്ട് തുടങ്ങിയതാണ് കോഴിക്കോട് പടനിലത്തെ വി.മുഹമ്മദ് കോയയുടെ വനസ്‌നേഹം. ഇന്നിവിടെ രണ്ടരയേക്കറില്‍ പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്നത് മുന്നൂറ് തരം മരങ്ങളുടെ വലിയ കാടാണ്. വി.എം.കെ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍. ഒറ്റയാള്‍ പോരാട്ടത്തിലൂടെ ഒരു കാടിന്റെ നാഥനായി അങ്ങനെ  വി.മുഹമ്മദ് കോയ മാറി.  സംസ്ഥാന സര്‍ക്കാര്‍ ഇത്തവണ ഹരിത വ്യക്തി പുരസ്‌കാരം നല്‍കി ഇദ്ദേഹത്തെ ആദരിക്കുകയും ചെയ്തു. കാടൊരുക്കിയ മുഹമ്മദ് കോയ തന്റെ അനുഭവങ്ങൾ മാതൃഭൂമി ഡോട്ട്‌കോമിനോട് പങ്കുവയ്ക്കുന്നു | തയ്യാറാക്കി അവതരിപ്പിച്ചത്; അഞ്ജയ് ദാസ്