ഇതാണോ ബിജെപി കള്ളപ്പണത്തിനെതിരെ നടത്തിയ ധാര്‍മ്മിക യുദ്ധം- ഷാഫി പറമ്പില്‍| PODCAST

Published: Jun 7, 2021, 02:23 PM IST
PODCAST
Shafi Parambil

നവംബര്‍ എട്ട് 2016 വൈകിട്ട് എട്ടുമണി. ഇന്ത്യാ രാജ്യത്തിന്റെ സമ്പത്ത് ഘടനയെ, ഈ രാജ്യത്തിന്റെ വളര്‍ച്ചയെ, ഈ രാജ്യത്തിന്റെ ഭാവിയെ, ചെറുപ്പക്കാരന്റെ തൊഴിലിനെ സംരംഭങ്ങളെ ആകെ തകര്‍ത്തു തരിപ്പണമാക്കിയ മണ്ടന്‍ തീരുമാനം ഇന്ത്യാ രാജ്യത്തിന്റെ പ്രധാനമന്ത്രി പ്രഖ്യാപിച്ച ദിവസമായിരുന്നു നവംബര്‍ എട്ട് 2016. നോട്ട് നിരോധനം. അഞ്ച് ദിവസം കഴിഞ്ഞ് അദ്ദേഹം ഗോവയിലെ പനാജിയില്‍ വെച്ച് പ്രസംഗിച്ചു. 'കള്ളപ്പണത്തിന്, തീവ്രവാദത്തിന്, അഴിമതിയ്ക്കെതിരായ എന്റെ തീരുമാനം തെറ്റാണെങ്കില്‍ എനിക്ക് 50 ദിവസം സമയം തരൂ, എനിക്ക് തെറ്റുപറ്റിയെങ്കില്‍ എന്നെ കത്തിച്ചോളു' എന്നായിരുന്നു ആ പ്രസംഗം.

തെറ്റുപറ്റിയാല്‍  കത്തിച്ചോളു എന്ന് കണ്ണീരൊഴുക്കിയ പ്രധാനമന്ത്രിയുടെ പ്രസംഗം കഴിഞ്ഞിട്ട് ഏപ്രില്‍ 23 2021ന് 1600 ദിവസമായി.   ഈ രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക കുറ്റകൃത്യമെന്ന് ബിജെപി തന്നെ വിശേഷിപ്പിക്കുന്ന  രേഖയില്ലാത്ത പണം ബിജെപി നേതാക്കന്‍മാരുടെ ഒത്താശയോടെ എത്തിച്ച് പിടിക്കപ്പെട്ടത് ഈ ദിവസങ്ങളിലാണ്. 

നോട്ട് നിരോധനത്തിന്റെ പേരില്‍ ഈ രാജ്യത്തു നടപ്പിലാക്കിയ നരേന്ദ്രമോദിയുടെ തീരുമാനത്തിന്റെ ഏറ്റവും വലിയ പരാജയത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണവും അതിന് ബിജെപി നല്‍കുന്ന സാക്ഷ്യപത്രവുമാണ് കൊടകരയിലെ കുഴല്‍പ്പണക്കേസ്. 

Subscribe on Youtube Subscribe Subscribe on Telegram Subscribe
Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.