ആലാപനത്തിലൂടെ ആസ്വാദകഹൃദയങ്ങളിലേക്ക് അമൃതും മധുവും നിറച്ച കാല്പനിക സൗരഭ്യത്തിന്റെ പൂമണം പടര്‍ത്തിയ ആ ശബ്ദത്തിന് അറുപതാണ്ട്. ആയിരം പാദസരങ്ങള്‍ കിലുങ്ങി... പിന്നെയും പിന്നെയും ഒഴുകിക്കൊണ്ടിരിക്കുന്ന ഗാനപ്പുഴ.

വെണ്‍ചന്ദ്രലേഖയും ഉത്തരായനക്കിളിയും, കായാമ്പൂവും, കള്ളിപ്പാലകളും, ഹിമവാഹിനിയും, ചക്രവര്‍ത്തിനിയും, കാവ്യമോഹിനിയും, സീമന്തിനിയും, മാണിക്യവീണയും, പൊന്‍തിങ്കള്‍ക്കലയും, സീമന്തിനിയും, പ്രേമഭിക്ഷുകിയും, നിത്യകാമുകിയും, സന്യാസിനിയും, മഞ്ജുഭാഷിണിയുമെല്ലാം കേട്ടും ഏറ്റുപാടിയും നമ്മള്‍ ഉണര്‍ന്നിരിക്കുന്നു ഇപ്പോഴും.

കെ.ജെ യേശുദാസിനെക്കുറിച്ച് നടന്‍ ജയരാജ് വാര്യര്‍ സംസാരിക്കുന്നു | എഡിറ്റ്: ദിലീപ് ടി.ജി.