10 വര്‍ഷം. മുപ്പത്തയ്യായിരത്തില്‍പ്പരം മയക്കുമരുന്നു കേസുകള്‍. അരലക്ഷത്തിലേറെ പ്രതികള്‍. ഒരുപതിറ്റാണ്ടുമുമ്പ് വര്‍ഷം രജിസ്റ്റര്‍ ചെയ്തിരുന്നത് മുന്നൂറ് കേസുകള്‍. 2019-ല്‍ ഇത് ഏഴായിരം കടന്നു. കഞ്ചാവിനുപകരം ഗ്രാമിന് ആയിരങ്ങള്‍വരുന്ന സിന്തറ്റിക് മയക്കുമരുന്നുകള്‍ ഇടംപിടിച്ചു. വില്‍പ്പനക്കാരായി കുട്ടികള്‍വരെ. മയക്കുമരുന്നുകടത്തിന്റെ രൂപവും ഭാവവും മാറി. മയക്കുമരുന്നിന്റെ കേന്ദ്രമായി കേരളം. നടപടിയെടുക്കേണ്ട വകുപ്പുകള്‍ ഇപ്പോഴും പതിറ്റാണ്ടുകള്‍ പിന്നിലാണ്.  മയങ്ങി മരിക്കുന്ന കേരളം ടീം മാതൃഭൂമി അന്വേഷണം ഇന്നുമുതല്‍...

തയ്യാറാക്കിയവര്‍: അനു അബ്രഹാം,രാജേഷ് കെ. കൃഷ്ണന്‍,കെ.പി. ഷൗക്കത്തലി,കെ.ആര്‍. അമല്‍,പ്രദീപ് പയ്യോളി . അവതരണം; അഞ്ജയ് ദാസ് എന്‍.ടി, എഡിറ്റ്: ദിലീപ് ടി.ജി