18 പേരുടെ ജീവനാണ് 2018-ല്‍ നിപ വൈറസ് കവര്‍ന്നെടുത്തത്. അസുഖം ബാധിച്ച് മരിച്ച ചങ്ങരോത്ത് പഞ്ചായത്തിലെ മൂന്ന് പേര്‍ ഒരേ കുടുംബത്തില്‍ നിന്നുള്ളവര്‍. ആ വീട്ടില്‍ ബാക്കിയായത് ഉമ്മയും ഇളയമകന്‍ മുത്തലിബും മാത്രം. പിതാവിനെയും സഹോദരങ്ങളെയും നഷ്ടമായതിന് ശേഷം മുത്തലിബിനെയും ഉമ്മയെയും കാത്തിരുന്നത് ഒറ്റപ്പെടലിന്റെയും ഭയത്തിന്റെയും നാളുകളാണ്. ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ആ കാലത്തെക്കുറിച്ച് മുത്തലിബ് പറയുന്നു. അവതരണം: രാജി പുതുക്കുടി