സെപ്തംബര്‍ 23 അന്താരാഷ്ട്ര ആംഗ്യ ഭാഷ ദിനമായി നാം ആചരിക്കുകയാണ്. We sign for Human Rights എന്നതാണ് ഐക്യ രാഷ്ട്ര സഭ ഇത്തവണ ആംഗ്യ ഭാഷാ ദിനാചരണത്തിനായി  തിരഞ്ഞെടുത്തിരിക്കുന്ന പ്രമേയം. ആംഗ്യ ഭാഷയുടെ വ്യത്യസ്തങ്ങളായ സവിശേഷതകള്‍, ആംഗ്യഭാഷയ്ക്ക് നിലവില്‍ സമൂഹത്തിലുള്ള പ്രചാരം, ആംഗ്യഭാഷാ പഠനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെക്കുറിച്ചെല്ലാം തിരുവനന്തപുരം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങിലെ (NISH) എച്ച് ഐ ഡിഗ്രി  വിഭാഗം മേധാവി രാജി ഗോപാല്‍ മാതൃഭൂമി ഡോട്ട്‌കോമുമായി സംസാരിക്കുന്നു. | തയ്യാറാക്കി അവതരിപ്പിച്ചത്: മേഘ ആന്‍ ജോസഫ്.