കുറ്റകൃത്യങ്ങളിലകപ്പെട്ട് ഒരു സ്ത്രീ ജയിലിലടയ്ക്കപ്പെടുമ്പോള്‍ സമൂഹത്തിലും കുടുംബത്തിലും ചോദ്യചിഹ്നമായിത്തീരുന്നത് അവരുടെ കുട്ടികളാണ്. അമ്മ എന്ന അവകാശവും ഉത്തരവാദിത്വവും ഇല്ലാതാവുന്ന സാഹചര്യങ്ങള്‍, നിയമപരമായ ഊരാക്കുടുക്കുകള്‍, അമ്മയ്ക്കൊപ്പം തുറുങ്കിലാവുന്ന കുഞ്ഞുങ്ങള്‍... കേരളത്തിലെ വനിതാതടവുകാര്‍ ശാരീരികവും മാനസികവുമായി ആരോഗ്യവതികളാണോ? കുടുംബം എന്ന സുസ്ഥിരതയിലേക്ക് എന്നെങ്കിലും തിരികെ പ്രവേശനം സാധ്യമാണോ, ജയില്‍ എന്ന സംവിധാനത്തെ പുനര്‍നിര്‍വചിക്കേണ്ടുന്ന സമയം കഴിഞ്ഞിരിക്കുന്നുവോ? അന്വേഷണ പരമ്പര.  അമ്മയ്ക്കൊപ്പം അകത്തും അമ്മയില്ലാതെ പുറത്തും! അകത്താണ് അമ്മ ഭാഗം രണ്ട്. തയ്യാറാക്കി അവതരിപ്പിച്ചത്:  ഷബിത. എഡിറ്റ്: ദിലീപ് ടി.ജി