ലാത്തികള്‍ക്ക് കുഞ്ഞുങ്ങളെ ഉണ്ടാക്കാനുള്ള കഴിവുണ്ടായിരുന്നെങ്കില്‍ എത്രയോ ലാത്തിക്കുഞ്ഞുങ്ങളെ പ്രസവിക്കുമായിരുന്നു എന്നു പറഞ്ഞത് വിപ്ലവനായിക കെ.ആര് ഗൗരിയമ്മയാണ്. കേരളമൊന്നാകെ രാഷ്ട്രീയ വിപ്ലവവീര്യത്തില്‍ ജ്വലിച്ചുനിന്നിരുന്ന കാലത്ത് എത്രയോ വീരനായികമാര്‍ നമുക്കുണ്ടായിരുന്നു. ജയിലുകളില്‍ നിന്നും ജയിലുകളിലേക്ക് യാതൊരു മനുഷ്യത്വവുമില്ലാതെ വലിച്ചിഴയ്ക്കപ്പെട്ടവര്‍, അതിക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയകരായവര്, ആദര്‍ശങ്ങളെ മുറുകെ പിടിച്ചുകൊണ്ട് സര്വപീഡകളും ഏറ്റുവാങ്ങിയവര്‍. ഉടുക്കാനും ഉറങ്ങാനും കഴിയാതെ, ആര്‍ത്തവരക്തം കട്ടപിടിച്ചുണങ്ങിയ അടിവസ്ത്രങ്ങളോടെ ദിവസങ്ങള്‍ കഴിച്ചുകൂട്ടിയവര്‍... അകത്താണ് അമ്മ: പരമ്പര ഭാഗം ഒന്‍പത് തയ്യാറാക്കി അവതരിപ്പിച്ചത്: ഷബിത. എഡിറ്റ്: ദിലീപ് ടി.ജി
മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..