കുട്ടികളുടെ ആത്മഹത്യാ നിരക്കില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് മുമ്പില്‍. നമ്മുടെ കുഞ്ഞു കേരളം അതില്‍ അഞ്ചാമതും. രക്ഷിതാക്കളുടെ ശകാരം, പ്രണയ നൈരാശ്യം, കുടുംബ വഴക്ക്, മാനസികാരോഗ്യ പ്രശ്നങ്ങള്‍, മൊബൈല്‍ ഗെയ്മിംഗ് അഥവാ ഇന്റര്‍നെറ്റ് അഡിക്ഷന്‍, പരീക്ഷാ പേടി, പരീക്ഷ പരാജയങ്ങള്‍,  സഹോദരങ്ങളുമായുള്ള പ്രശ്നങ്ങള്‍, ശാരീരികവും മാനസികവും ലൈംഗികവുമായുള്ള പീഡനങ്ങള്‍, സാമ്പത്തിക പ്രതിസന്ധി എന്നിവയാണ് പ്രധാന കാരണങ്ങള്‍ ആയി പഠനങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്.

ജീവിത പ്രതിസന്ധികള്‍ നേരിടാന്‍ കുട്ടികളെ എങ്ങനെ പ്രാപ്തരാക്കാമെന്നും അവരിലെ ആത്മഹത്യ പ്രവണത എങ്ങനെ തടയാമെന്നും കേള്‍ക്കാം, അറിയാം. | തയ്യാറാക്കിയത്: ഡോ രഞ്ജിത്ത് പി. | അവതരിപ്പിച്ചത്: അനു സോളമന്‍