2019 ഒക്ടോബറില്‍ കോഴിക്കോട് പന്നിയങ്കര മാനാരി ഇസ്ലാഹിയ പള്ളി വരാന്തയില്‍ നാലുദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തയത് പത്രമാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. വര്‍ഷങ്ങളായി കുഞ്ഞുങ്ങളില്ലാത്തതിനാല്‍ ചികിത്സ തേടുന്ന ഒട്ടേറെ ദമ്പതിമാര്‍ തങ്ങള്‍ക്കു കുഞ്ഞിനെ തരുമോ എന്ന് ചോദിച്ച് പോലീസ് സ്റ്റേഷനിലും ശിശുക്ഷേമ സമിതി മുമ്പാകെയും എത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, കുഞ്ഞിനെ ദത്തെടുക്കുന്നതിന് ഒട്ടേറെ നിയമനടപടികളുണ്ടെന്നും അവ പൂര്‍ത്തിയാക്കിയതിനുശേഷം മാത്രമെ ദത്തെടുക്കാന്‍ കഴിയുള്ളൂവെന്ന് കാണിച്ച് അധികൃതര്‍ അവരെ മടക്കി അയക്കുകയായിരുന്നു. ഇപ്പോള്‍ പ്രസവിച്ച് മൂന്നാം നാള്‍ തന്റെ പക്കല്‍നിന്നും മാതാപിതാക്കള്‍ തന്റെ കുഞ്ഞിനെ വേര്‍പെടുത്തി ദത്തു നല്‍കിയെന്ന ആരോപണവുമായി അനുപമ എസ്. ചന്ദ്രനും ഭര്‍ത്താവ് അജിത്തും രംഗത്തെത്തിയതോടെ ദത്തെടുക്കലും നടപടികളും വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. തയ്യാറാക്കിയത്: ജെസ്‌ന ജോര്‍ജ്. അവതരിപ്പിച്ചത്: ഭാഗ്യശ്രീ