മതിലു കെട്ടിയാണ് ശീലം. എന്തുകണ്ടാലും അടച്ചുവെയ്ക്കാന്‍ തോന്നും. എന്തിനുമൊരു മറ... അതില്ലാതെ പറ്റില്ല. പകല്‍വെളിച്ചത്തില്‍ കഴിയുന്നതും ഒന്നും ചെയ്യില്ല. നോട്ടു നിരോധനം മുതല്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം പിന്വലിച്ചതുവരെ രാത്രിക്ക് രാത്രിയായിരുന്നു. എന്തൊണെന്നിറിയില്ല, ഇരുട്ടിനോട് അത്രയ്ക്ക് കമ്പമാണ്. കര്‍ക്കിടകത്തിലെ അമാവാസിയിലായിരുന്നു പിറവിയെന്നാണ് വയറ്റാട്ടി പറഞ്ഞ് കേട്ടിട്ടുള്ളത്. രക്ഷകന്റെ വരവറിഞ്ഞ് കിഴക്കുനിന്ന് മാത്രമല്ല അങ്ങ് പടിഞ്ഞാറുനിന്നും വടക്കുനിന്നുമൊക്കെ ജ്ഞാനികളെത്തി. തെക്കുനിന്നു മാത്രം എന്തുകൊണ്ടാണെന്നറിയില്ല ആരും വന്നില്ല. തെക്കിനെ സൂക്ഷിക്കണമെന്നും നമ്മുടെ പിടിയില്‍ നില്‍ക്കില്ലെന്നും കണിയാന് പറഞ്ഞത് അച്ചട്ടായിരുന്നു. കേള്‍ക്കാം...ട്രംപും മോദിയും: മാമനൊത്ത മരുമകന്