നിയമസഭ ഇടവേളയ്ക്ക് ശേഷം സംഘര്‍ഷവേദിയായി. പോര്‍വിളിയും പിടിവലിയും പരിക്കും ആശുപത്രിവാസവും കണ്ടു. കുറ്റം ആരുടേതെന്നതില്‍ ഇരുപക്ഷവും ആരോപണം തുടരുന്നു. അടിയന്തരപ്രമേയത്തിനുള്ള നോട്ടീസ് പോലും നിരാകരിക്കപ്പെടുന്നു. ഒന്നല്ല നാലെണ്ണം. ബ്രഹ്മപുരം കത്തിയതില്‍ ചട്ടം 300 പ്രകാരമുള്ള മറുപടിയായതിനാല്‍ മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാനുള്ള അവസരം ആര്‍ക്കും ലഭിക്കില്ല. അതോടെ ഇതെന്താ ആകാശവാണിയായോ എന്നായി പ്രതിപക്ഷം. പ്രതിപക്ഷ നേതാവിന്റെ നട്ടെല്ല് വാഴപ്പിണ്ടിയായെന്ന് മന്ത്രി റിയാസ്. മാനേജ്മെന്റ് ക്വാട്ടയില്‍ മന്ത്രിയായവര്‍ അധിക്ഷേപിക്കേണ്ടെന്ന തിരിച്ചടി. അതങ്ങനെ തുടരുമ്പോഴും സ്പീക്കര്‍ ഷംസീര്‍ സിപിഎം എംഎല്‍എ മാത്രമായി ചുരുങ്ങിയോ എന്ന ആക്ഷേപവും ഉയരുന്നു. ചോദ്യോത്തരവേള നടക്കാതെയും സഭ ബഹളത്തില്‍ മുങ്ങി പിരിയുമ്പോഴും ലാഭം ഭരണപക്ഷത്തിനും നഷ്ടം പ്രതിപക്ഷത്തിനുമെന്നാകാം രാഷ്ട്രീയ ഉത്തരം. കെ.എ ജോണിയും മനു കുര്യനും വിലയിരുത്തുന്നു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
Content Highlights: Conflict in Kerala Niyama Sabha, CPIM, Indian National Congress, A. N. Shamseer , podcast
മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..