കണ്ണുകാണില്ലെങ്കിലും മണ്ണില്‍ അതിജീവനം കൊയ്ത് ജലീല്‍

Published: Jul 28, 2021, 02:14 PM IST
farmer

ജലീലിന് കണ്ണുകാണില്ല. പക്ഷെ മണ്ണിലിറങ്ങിയാല്‍ കയ്യും കാലും കണ്ണാവും. ചാലുകീറി മണ്ണൊരുക്കി വാഴയും ചേമ്പും ചേനയും പയറുമെല്ലാം നടും. കയ്യകലവും കാലകലവും മനസിലിട്ട് കൃത്യമായി പരിപാലിക്കും. വിളഞ്ഞുല്ലസിച്ച് നില്‍ക്കുന്ന കൃഷിയിടം അകകണ്ണ് കൊണ്ട് കാണുമ്പോള്‍ ആ മനസും നിറയും. കൊല്ലം വെളിനല്ലൂര്‍ പഞ്ചായത്തില്‍ ചെറിയവെളിനല്ലൂര്‍ വാര്‍ഡില്‍ അനസ് മന്‍സിലില്‍ ജലീലാണ് ഇങ്ങിനെ ഉള്‍ക്കണ്ണിന്റെ തെളിച്ചത്തില്‍ കൃഷിയില്‍ വിജയഗാഥ രചിക്കുന്നത്. | റിപ്പോര്‍ട്ട്: ജി. ജ്യോതിലാല്‍ 

 

 

Subscribe on Youtube Subscribe Subscribe on Telegram Subscribe
Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.