മനുഷ്യരാശിയോടുള്ള ഭയാനക കുറ്റകൃത്യമാണ് വംശഹത്യ. മതാധികാരവും മതരാഷ്ട്രവാദവും ഫാസിസവും സമഗ്രാധിപത്യവും എക്കാലത്തും മനുഷ്യരെ ഉന്മൂലനം ചെയ്താണ് തഴച്ചത്. ലോകചരിത്രം ഇക്കൂട്ടര്‍ ഒഴുക്കിയ നിരപരാധികളുടെ ചോരയാല്‍ കുഴഞ്ഞതുകൂടിയാണ്. മതത്തേയും വിശ്വാസത്തേയും സ്വത്വവാദത്തേയും അടിത്തറയാക്കി എവിടെയെല്ലാം അധികാരമുദിക്കുന്നോ അവിടെയെല്ലാം മനുഷ്യര്‍ കൂട്ടത്തോടെ കൊല്ലപ്പെടുകയാണ്. സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെടുകയാണ്. കുട്ടികളെ തലക്കടിച്ച് കൊല്ലുകയാണ്. ദിനകരന്‍ കൊമ്പിലാത്ത് എഴുതി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവരുന്ന പരമ്പര വംശഹത്യയുടെ ലോകചരിത്രം ലോകത്തെ നടുക്കിയ വംശഹത്യകളുടെ ചരിത്രം തേടുന്നു. ആദ്യഭാഗം അവതരണം: റെജി പി. ജോര്‍ജ്. എഡിറ്റ് ദിലീപ് ടി.ജി