രണ്ട് കാലഘട്ടങ്ങളില്‍ ജീവിച്ച രണ്ടുപേര്‍. അനീതിക്കെതിരെ പോരാടിയ ധീരയോദ്ധാക്കള്‍. ഒരാളുടെ പോരാട്ടം ബ്രിട്ടീഷുകാരോടായിരുന്നെങ്കില്‍ മറ്റേയാള്‍ അസിഫ് ജാഹി രാജവംശത്തിനെതിരെയായിരുന്നു. അവരാണ് അല്ലൂരി സീതാ രാമരാജുവും കൊമരം ഭീമും. എപ്പോഴെങ്കിലും ഇരുവരും ഒന്നിച്ചിരുന്നെങ്കില്‍? അനീതിയുടെ തീപ്പന്തങ്ങളെ നീതിയുടെ നീരിനാല്‍ അണച്ചിരുന്നെങ്കില്‍? അതാണ് എസ്.എസ്. രാജമൗലി എന്ന ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള സംവിധായകന്‍ രുധിരം രണം രൗദ്രം എന്ന ചിത്രത്തില്‍ കാത്തുവച്ചിരിക്കുന്ന സസ്‌പെന്‍സ്‌. തയ്യാറാക്കി അവതരിപ്പിച്ചത് അഞ്ജയ് ദാസ് എന്‍.ടി