പതിനെട്ടിനും അറുപത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള കുറ്റവാളികളും വിചാരണത്തടവുകാരും അന്യരാജ്യക്കാരും അന്യസംസ്ഥാനക്കാരും, അമ്മയും കുഞ്ഞും, അമ്മൂമ്മയും അമ്മയും കുഞ്ഞും സഹോദരങ്ങളും അയല്‍ക്കാരും കഴിയുന്നുണ്ട് കേരളത്തിലെ വനിതാജയിലുകളില്‍. തങ്ങളെ കുറ്റകൃത്യത്തിനു പ്രേരിപ്പിച്ചവര്‍ പഴുതുകളില്‍ രക്ഷതേടിയപ്പോള്‍, കൃത്യങ്ങളില്‍ പങ്കുചേര്‍ന്ന പുരുഷന്മാര്‍ തുല്യശിക്ഷയേറ്റുവാങ്ങി തൊട്ടകലെയുള്ള സെന്‍ട്രല്‍ ജയിലുകളിലുണ്ട്. കൊന്നുകളഞ്ഞത് തങ്ങളുടെ ഉറ്റവരെയും ഉടയവരെയും തന്നെയാണെന്ന ബോധ്യമില്ലാഞ്ഞിട്ടല്ല സംഭവിച്ചുപോയതിലുള്ള പശ്ചാത്താപത്തേക്കാള്‍ തങ്ങളങ്ങനെ ചെയ്തിട്ടില്ല എന്ന് വിശ്വസിക്കുകയും ആവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് ഭൂരിഭാഗം പേരും. അകപ്പെട്ടിരിക്കുന്ന അമ്മയെ സമൂഹം അറിയേണ്ടതുണ്ട്; ഇനിയൊരമ്മയും ഇതുവഴി വരാതിരിക്കാന്‍. | അന്വേഷണ പരമ്പര തയ്യാറാക്കി അവതരിപ്പിച്ചത്: ഷബിത | എഡിറ്റ്: ദിലീപ് ടി.ജി.