ഒരിക്കല്‍ പെട്ടുപോയാല്‍ പിന്നെ തിരിച്ചുവരവ് പ്രയാസമാണ്. കള്ളക്കടത്ത് മാഫിയയുടെ എല്ലാ രഹസ്യങ്ങളും കോഡുകളും ചാനലുകളും അറിയാവുന്നവര്‍ പിന്‍മാറുമ്പോള്‍ അത് മാഫിയകളുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാവുന്നു. അതുകൊണ്ടുതന്നെ പോലീസ് പിടിയിലായാല്‍ സ്ത്രീകള്‍ കുറ്റമേല്‍ക്കുന്നു. കോഫെപോസയുടെ പരിധി കടന്നുകൊണ്ടുള്ള സ്വര്‍ണക്കടത്ത് സംഭവിക്കുമ്പോഴാണ് യു.എ.പി.എ. കൂടി ചുമത്തപ്പെടുന്നത്. അപ്പോള്‍ കേസിന്റെ ഗൗരവം മാറുന്നു. ദേശീയ കുറ്റാന്വേഷണ ഏജന്‍സിയും എന്‍ഫോഴ്മെന്റ് ഡയറക്ടേറ്റും കേസില്‍ നേരിട്ട് ഇടപെടുന്ന സാഹചര്യമുണ്ടാകുന്നു.

'അകത്താണ് അമ്മ' ഭാഗം: ഏഴ് | തയ്യാറാക്കി അവതരിപ്പിച്ചത്: ഷബിത | എഡിറ്റ്: ദിലീപ് ടി.ജി.