സുഗന്ധിയെയും കൂട്ടുകാരനെയും അവിചാരിതമായി അകത്തുവെച്ച് കണ്ടത് സ്വപ്നമോ യാത്ഥാര്‍ഥ്യമോ എന്ന് തിരിച്ചറിയാനുള്ള സമയം ഭര്‍ത്താവിന് കിട്ടിയില്ല. പിടിക്കപ്പെട്ട മാത്രയില്‍ത്തന്നെ അപമാനം ഭയന്ന്, ഭാവിയെ ഭയന്ന്, കുടുംബത്തെയും കുട്ടികളെയും നാട്ടുകാരെയും ഭയന്ന് ഭർത്താവിനെ സുഗന്ധിയും കൂട്ടുകാരനും കൂടി കൊന്നുകെട്ടിത്തൂക്കി. അല്പനേരത്തിനുശേഷം കൃത്യമായി പഠിച്ചുവെച്ച തിരക്കഥപ്രകാരം ഭര്‍ത്താവ് തൂങ്ങിയാടുന്നതുകണ്ട് സുഗന്ധി നിലവിളിക്കുന്നു, അയല്‍ക്കാരും നാട്ടുകാരും ഓടിക്കൂടുന്നു. വിവരമറിഞ്ഞ്  കൂട്ടുകാരനും ഓടിയെത്തുന്നു. ജീവിതത്തില്‍ അന്നേവരെ കടബാധ്യതകളില്ലാത്ത, സന്തോഷകരമായി കുടുംബജീവിതം മുന്നോട്ടുകൊണ്ടുപോയ സുഗന്ധിയുടെ ഭര്‍ത്താവ് തൂങ്ങിമരിക്കില്ലെന്ന് നാട്ടുകാര്‍ ഉറച്ചുവിശ്വസിച്ചു. അവരുടെ വിശ്വാസത്തെ ബലപ്പെടുത്തുന്നതായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും. മൃതദേഹം സംസ്‌കരിക്കുന്നതിനുമുമ്പേ ഭാര്യയും കൂട്ടുകാരനും പോലീസ് കസ്റ്റഡിയിലായി. രണ്ടുപേര്‍ക്കും ജീവപര്യന്തമാണ് കോടതി വിധിച്ചത്. 

'അകത്താണ് അമ്മ' ഭാഗം : ആറ് | തയ്യാറാക്കി അവതരിപ്പിച്ചത്: ഷബിത | എഡിറ്റ്: ദിലീപ് ടി.ജി.