89 വര്‍ഷത്തെ ചരിത്രമുണ്ട് എയര്‍  ഇന്ത്യയ്ക്ക്. ജെ.ആര്‍.ഡി ടാറ്റയുടെ നേതൃത്വത്തിലുള്ള ടാറ്റ സണ്‍സ് കമ്പനി 1932ലാണ് വ്യോമയാന മേഖലയിലേക്ക് ചുവടുവച്ചത്. രാജ്യത്ത് ആദ്യമായി കാറോടിച്ച വനിതയായ അമ്മ സൂസന്‍ ബ്രിയറിന്റെ നിശ്ചയദാര്‍ഢ്യവും പിതാവ് രത്തന്‍ജി ദാദാബോയ് ടാറ്റയുടെ കൗശലവും മാത്രം മതിയായിരുന്നു ജെ.ആര്‍.ഡി ടാറ്റയ്ക്ക് കൈവച്ച മേഖലകളിലെല്ലാം വ്യക്തി മുദ്ര ചാര്‍ത്താന്‍. 

ജെ.ആര്‍.ഡി ടാറ്റ സ്ഥാപിച്ച എയര്‍ ഇന്ത്യ പതിറ്റാണ്ടുകള്‍ക്ക് ശേഷം ടാറ്റ കുടുംബത്തിലേക്ക് തന്നെ തിരിച്ചുവരുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍, ഓര്‍ക്കാന്‍ നിരവധി കാര്യങ്ങളുണ്ട്. തയ്യാറാക്കി അവതരിപ്പിച്ചത് രൂപശ്രീ