1988-ല്‍ കോഴിക്കോട്ടു നടന്ന തപസ്യ 12-ാം വാര്‍ഷികോത്സവത്തില്‍ 'കാവ്യസമീക്ഷ' എന്നൊരു പരിപാടിയുണ്ടായിരുന്നു. ഒരു കവി തന്റെ കവിത അവതരിപ്പിക്കുന്നതോടൊപ്പം അതിന്റെ രചനാപശ്ചാത്തലവും വിവരിക്കുക. അതിനു ശേഷം ഒരാള്‍ അതിനെ നിരൂപണം ചെയ്ത് സംസാരിക്കുക. അതില്‍ അക്കിത്തം തന്റെ 'സ്പര്‍ശമണികള്‍' എന്ന കവിതയും രചനാ പശ്ചാത്തലവും അവതരിപ്പിച്ചതിന്റെ ഓഡിയോ ആണ് മുകളില്‍. പ്രഫ. എം. തോമസ്മാത്യു കവിത വിലയിരുത്തി സംസാരിച്ചു. എന്‍.വി കൃഷ്ണവാരിയര്‍, തിരുനല്ലൂര്‍ കരുണാകരന്, ഒളപ്പമണ്ണ എന്നിവരായിരുന്നു പങ്കെടുത്ത മറ്റ് കവികള്‍. അക്കിത്തിന്റെ ഈ കവിത കാവ്യസിദ്ധിയെ കച്ചവടവത്ക്കരിക്കുന്നതിനെ പ്രതീകാത്മകമായി സൂചിപ്പിക്കുന്നതാണ്.