പൂന്താനത്തിന്റെ തമിഴ് മണിപ്രവാള അപൂര്‍വ കൃതി കണ്ടെത്തി

Published: Mar 3, 2021, 09:16 PM IST
പൂന്താനം തമിഴ് മണിപ്രവാളത്തില്‍ രചിച്ച 'വാസുദേവപ്പാട്ട്' വണ്ടൂര്‍ ഗവ. വി.എം.സി. സ്‌കൂളിലെ സംസ്‌കൃത അധ്യാപകനും ചാലപ്പുറം സ്വദേശിയുമായ ഡോ. ജി. സുദേവ് കൃഷ്ണ ശര്‍മ ആലപിക്കുന്നു
poonthnam

നാനൂറുവര്‍ഷം മുമ്പ് ഭക്തകവി പൂന്താനം രചിച്ച അപൂര്‍വമായ തമിഴ് മണിപ്രവാളകൃതി( വാസുദേവപ്പാട്ട്) കണ്ടെത്തി. തന്ത്രശാസ്ത്ര ഗവേഷണത്തിനായി കേരളത്തിലെത്തിയ പോളണ്ട് സ്വദേശി ഡോ. മജാക്ക് കരാസിന്‍സ്‌കിയും അദ്ദേഹത്തിനൊപ്പം കാലിക്കറ്റ് സര്‍വകലാശാല സംസ്‌കൃത വിഭാഗത്തില്‍നിന്ന് ഡോക്ടറേറ്റ് നേടിയ വണ്ടൂര്‍ ഗവ. വി.എം.സി. സ്‌കൂളിലെ സംസ്‌കൃത അധ്യാപകനും ചാലപ്പുറം സ്വദേശിയുമായ ഡോ. ജി. സുദേവ് കൃഷ്ണ ശര്‍മനും ചേര്‍ന്നാണ് കണ്ടെത്തിയത്.

കണ്ടെത്തലിനെക്കുറിച്ചും പ്രത്യേകതളേറെയുള്ള ഈ തമിഴ്-മണിപ്രവാള ഭാഷയെക്കുറിച്ചും മജാക്കും സുദേവും ചേര്‍ന്നെഴുതിയ ഗവേഷണലേഖനം മാര്‍ച്ച് ഒന്നിന് സ്വിറ്റ്‌സര്‍ലന്‍ഡിലെ 'ജേണല്‍ ഓഫ് ഇന്ത്യന്‍ ഫിലോസഫി'-യില്‍ പ്രസിദ്ധീകരിച്ചു. 

തന്ത്രശാസ്ത്രത്തില്‍ അറിവ് നേടാന് ഇന്ത്യയിലാകമാനം യാത്രചെയ്ത്  ഇവര്‍ ഒട്ടേറെ താളിയോലകളുടെ ഡിജിറ്റല്‍ പകര്‍പ്പ് ശേഖരിച്ചിരുന്നു. തൃപ്പൂണിത്തുറ സംസ്‌കൃത കോളേജിലെ  ശേഖരം പഠനവിധേയമാക്കിയപ്പോഴാണ് ഈ കൃതി കണ്ടെടുത്തത്.

പൂന്താനം തമിഴ് മണിപ്രവാളത്തില്‍ രചിച്ച 'വാസുദേവപ്പാട്ട്' വണ്ടൂര്‍ ഗവ. വി.എം.സി. സ്‌കൂളിലെ സംസ്‌കൃത അധ്യാപകനും ചാലപ്പുറം സ്വദേശിയുമായ ഡോ. ജി. സുദേവ് കൃഷ്ണ ശര്‍മ ആലപിക്കുന്നു..

ReadMore: പൂന്താനം തമിഴ് മണിപ്രവാളത്തിലെഴുതിയ അപൂര്‍വ കൃതി കണ്ടെത്തി

 

Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.