'സാറേ, എന്നെ ഒന്നും ചെയ്യരുത്...' അയാള്‍ കേണു. ബാലകൃഷ്ണന്‍ മെല്ലെ ഗോപിയുടെ പിന്നില്‍ ചെന്നുനിന്നു. അയാളുടെ തോളില്‍ തള്ളവിരലും ചൂണ്ടുവിരലും താഴ്ത്തി. ഗോപി വേദനകൊണ്ട് പുളഞ്ഞു.
'സാറേ ചെയ്യല്ലേ സാറേ...' 'എങ്കില്‍ സത്യം പറയെടാ, എന്തിനാ ബാബുവിനെ കൊന്നത്?' സ്റ്റേഷന്‍ നടുങ്ങുമാറ് ഉച്ചത്തിലാണ് ഞാന്‍ ചോദിച്ചത്. എന്റെ ശബ്ദം നാലു ചുവരുകളില്‍ത്തട്ടി പ്രകമ്പനം കൊണ്ടു | സിബി തോമസ് എഴുതുന്ന നോവല്‍ 'കുറ്റസമ്മതം' ആറാം ഭാഗം നോവലിസ്റ്റിന്റെ ശബ്ദത്തില്‍ കേള്‍ക്കാം