സമയം രാത്രി പതിനൊന്നു മണിയായിട്ടുണ്ട്. പുറത്ത് നല്ല ഇരുട്ടാണ്. മുറ്റത്ത് വടക്കുകിഴക്കേ മൂലയില്‍ പടര്‍ന്നുപന്തലിച്ചുനില്ക്കുന്ന മാവിന്റെ ഇലകള്‍ ഇരുട്ടിന്റെ ആധിക്യം കൂട്ടുന്നുണ്ട്. സ്റ്റേഷന്റെ ടെറസില്‍ പിടിപ്പിച്ചിരിക്കുന്ന സോഡിയം വേപ്പര്‍ ലാമ്പിനു ചുറ്റും ഈയാംപാറ്റകള്‍ വട്ടമിട്ടു പറക്കുന്നു. നേരത്തെ വാങ്ങിവെച്ചിരുന്ന പാര്‍സല്‍ തണുത്തുപോയിരുന്നു. അതില്‍നിന്നും ഒരു ചപ്പാത്തി എടുത്ത് മീന്‍കറിയില്‍ മുക്കി എന്തെങ്കിലും കഴിച്ചെന്നു വരുത്തി ബാക്കിവന്നത് വെയ്സ്റ്റ് ബാസ്‌കറ്റില്‍ കളഞ്ഞശേഷം എഴുന്നേറ്റ് കൈകഴുകി. സിബി തോമസ് എഴുതുന്ന നോവല്‍ കുറ്റസമ്മതം ഭാഗം- 4 

Content Highlight: Kuttasammatham Part 4 By Sibi Thomas