കൈകള്‍ പിന്നിലേക്ക് കൂട്ടിക്കെട്ടിയ ഒരു പെണ്‍കുട്ടി ഒരു ആല്‍മരച്ചുവട്ടില്‍ മുട്ടിന്‍മേല്‍ ഇരിക്കുന്നു. കുനിഞ്ഞിരിക്കുന്ന അവരുടെ ശിരസ്സ് ഉയര്‍ത്തിയപ്പോള്‍ അവളുടെ ഒരു കണ്ണ് ചൂഴ്ന്നെടുത്തിരിക്കുന്നു. അവിടെനിന്നും രക്തം വാര്‍ന്നൊഴുകി നെഞ്ചിലൂടെ മടിയിലേക്ക് വീഴുന്നുണ്ട്.  പെണ്‍കുട്ടിയുടെ പിന്നില്‍ ഇടത് തോല്‍പ്പലകയ്ക്ക് തൊട്ട് താഴെയായി, 303 റൈഫിള്‍ ആണെന്നു തോന്നുന്നു, ഒരു തോക്കിന്‍ കുഴല്‍ ചേര്‍ത്തുവെച്ചിട്ടുണ്ട്. സിബി തോമസ് എഴുതുന്ന നോവല്‍ കുറ്റസമ്മതം. എഡിറ്റ്: ദിലീപ് ടി.ജി