വല്ലാത്ത രംഗങ്ങളായിരുന്നു കോടതിയില്‍. പ്രതി 'ഞാന്‍ മനപ്പൂര്‍വം ഒരു തെറ്റും ചെയ്തിട്ടില്ല' എന്നു മാത്രം പറഞ്ഞുകൊണ്ടിരുന്നു. അയാള്‍ വല്ലാതെ വിങ്ങിപ്പൊട്ടി ഒടുവില്‍ 313 പൂര്‍ത്തിയായപ്പോഴേക്കും അയാള്‍ പ്രതിക്കൂട്ടില്‍ കുഴഞ്ഞുവീണു. പിന്നെ പോലീസുകാരും അയാളുടെ ബന്ധുക്കളാരൊക്കെയോ ചേര്‍ന്ന് അയാളെ താങ്ങിയെടുത്ത് പുറത്തേക്ക് കൊണ്ടുപോയി.| സിബി തോമസ് എഴുതുന്ന നോവല്‍ കുറ്റസമ്മതം ഭാഗം 23. എഡിറ്റ്: ദിലീപ് ടി.ജി