ഓഫീസില്‍ ഫയലുകള്‍ പരിശോധിച്ചുകൊണ്ടിരിക്കെ വാതില്‍ക്കല്‍ ആളനക്കം കേട്ട് ഞാന്‍ തലയുയര്‍ത്തി നോക്കി. കോടതിഡ്യൂട്ടിയിലുള്ള പോലീസുകാരനാണ്. അയാള്‍ സല്യൂട്ട് ചെയ്ത ശേഷം കൈയിലുള്ള ഡയറി നോക്കി പറഞ്ഞു. 'സാര്‍, മറ്റന്നാള്‍ ഗോപീടെ കേസ് വിചാരണ തുടങ്ങുകയാണ്. സാറിന്റെ എവിഡന്‍സ് പക്ഷേ പതിനാലു ദിവസം കഴിഞ്ഞാണ്. സിബി തോമസ് എഴുതുന്ന നോവല്‍ കുറ്റസമ്മതം. നോവലിസ്റ്റിന്റെ ശബ്ദത്തില്‍ കേള്‍ക്കാം. എഡിറ്റ്  ദിലീപ് ടി.ജി