രമേശ് സല്യാന്‍ ഹാജരാക്കിയ മറ്റു സാക്ഷികളില്‍നിന്നും മൊഴിയെടുക്കുകയാണ് ഞാനും ബാലകൃഷ്ണനും. ചേനക്കല്ല് ക്വാറിയിലെ മറ്റു നാലു പണിക്കാരും അവര്‍ക്കറിയാവുന്ന കാര്യങ്ങള്‍ കൃത്യമായിത്തന്നെ പറഞ്ഞുകഴിഞ്ഞു. അവര്‍ക്കെല്ലാം ഗോപിയേട്ടനെപ്പറ്റി പറയുമ്പോള്‍ നൂറു നാവാണ്. തലവിറയന്‍വേലു അപമര്യാദയായി പെരുമാറിയ നാല്പത്തിരണ്ടുകാരിയായ വനജ പറഞ്ഞതുവെച്ച് അന്ന് ഗോപിയേട്ടന്‍ എത്തിയില്ലായിരുന്നെങ്കില്‍ ആ ദുഷ്ടന്‍ വേലു തന്നെ നശിപ്പിക്കുമായിരുന്നുവെന്നാണ്. സിബി തോമസ് എഴുതുന്ന നോവല്‍ കുറ്റസമ്മതം നോവലിസ്റ്റിന്റെ ശബ്ദത്തില്‍ കേള്‍ക്കാം |  സിബി തോമസ് എഴുതുന്ന നോവല്‍ കുറ്റസമ്മതം ഭാഗം 18