ഞാന്‍ വണ്ടിയില്‍ നിന്നിറങ്ങി വിദ്യാധരന്‍ മാസ്റ്ററുടെ അച്ഛനെ അഭിവാദ്യം ചെയ്തു. 'ഹലോ. ഗുഡ് ഈവനിങ് ജന്റില്‍മെന്‍,' അദ്ദേഹം പ്രതിഭിവാദ്യം ചെയ്തു. ശേഷം അടുത്തു വന്ന് ഹസ്തദാനം ചെയ്തുകൊണ്ടു പറഞ്ഞു, 'ഐ ആം വേലായുധന്‍ അടിയോടി, റിട്ടയേര്‍ഡ് ഫ്രം സെന്‍ട്രല്‍ ഇന്റലിജന്‍സ്.' തുടര്‍ന്ന് അദ്ദേഹം വണ്ടിയിലുണ്ടായിരുന്ന മറ്റുള്ളവരെയും അഭിവാദ്യം ചെയ്തു. എല്ലാവരും വാഹനത്തില്‍ നിന്നിറങ്ങി. ഗോപിയാണ് ഒടുവില്‍ ഇറങ്ങിയത്. വേലായുധന്‍ സാര്‍ അയാളെ സൂക്ഷിച്ചു നോക്കുന്നുണ്ട്. വിദ്യാധരന്‍ കൈയിട്ട് ചേര്‍ത്തുപിടിച്ചിട്ട് അച്ഛനോടു ചോദിച്ചു: