കാക്കൊല്ലപ്പരീക്ഷ കഴിഞ്ഞുള്ള പത്തുദിവസത്തെ അവധി താമര മുന്‍പില്ലാത്തവിധം ആഘോഷിച്ചു. കടല്‍ കുറച്ചുനാള്‍ അടങ്ങിയതുകാരണം അവളുടെ അച്ഛന് അത്യാവശ്യം മീനും കിട്ടി. ചെമ്മീന്‍ ചാകരയായിരുന്നെന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ അവള്‍ തിരുത്തി: ''അച്ഛാ മീനിനെയല്ല ചാകരയെന്നു പറയുന്നത്. ''പിന്നെന്താണ്? അരയത്തിപ്പെണ്ണ് പറ!'', അച്ഛനവളെ കളിയാക്കി |  സുഭാഷ് ഒട്ടുംപുറം എഴുതിയ നോവല്‍ കടപ്പുറത്തെ കാവോതി. ഭാഗം അഞ്ച്. അവതരണം അഞ്‌ന രാമത്ത്. എഡിറ്റ് ദിലീപ് ടി.ജി