താമര ഒന്നും മിണ്ടിയില്ല. പതിയെ പതിയെ കാറ്റിനും മഴയ്ക്കും ശക്തി കൂടി. ഉച്ചയായപ്പോഴേക്കും കാറ്റ് കൊടുങ്കാറ്റായി. തുള്ളിക്കൊരു കുടം കണക്കേ മഴ പെയ്തു. കടപ്പുറത്തേക്ക് നോക്കിയപ്പോള്‍ കടല്‍ ഇളകിമറിയുകയായിരുന്നു. മരങ്ങളെല്ലാം കാറ്റില്‍ പറന്നുപോവുന്നപോലെ. പ്രകൃതി കാവോതിയുടെ പോക്കിന് ആശംസകളര്‍പ്പിക്കുകയായിരുന്നു. കുറേ നേരം കഴിഞ്ഞപ്പോള്‍ കാറ്റും മഴയുമെല്ലാം അടങ്ങി. കാവോതി പോയി |സുഭാഷ് ഒട്ടുപുറത്തിന്റെ നോവല്‍ കടപ്പുറത്തെ കാവോതി | അവസാന ഭാഗം. അവതരിപ്പിച്ചത്: അഞ്ജന രാമത്ത് . എഡിറ്റ്: ദിലീപ് ടി.ജി