സ്‌കൂള്‍ തുറക്കാന്‍ രണ്ടുദിവസം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. കാവോതി തിരക്കിലായതുകാരണം താമര കടപ്പുറത്തേക്ക് പോയതേയില്ല. അവള്‍ കുടിലില്‍നിന്നിറങ്ങാതെ ആ പുസ്തകത്തിലേക്ക് ഒതുങ്ങിക്കൂടി. കണ്ടല്‍വനങ്ങളുടെ സമൃദ്ധിയെയും അവയുടെ ആഴത്തിലുള്ള വേരോട്ടത്തെയുംപറ്റി അവള്‍ അദ്ഭുതത്തോടെ വായിച്ചറിഞ്ഞു. സ്‌കൂളില്‍ പോയിട്ടില്ലാത്ത ഒരു മനുഷ്യന്‍ കണ്ടെത്തിയ അറിവുകള്‍ അവളെ വല്ലാതെ വിസ്മയിപ്പിച്ചു. സുഭാഷ് ഒട്ടുപുറം എഴുതിയ നോവല്‍ കടപ്പുറത്തെ കാവോതി ഭാഗം ആറ് | അവതരണം: അഞ്ജന രാമത്ത്. എഡിറ്റ്  ദിലീപ് ടി.ജി