പിറ്റേന്ന് നേരം വെളുത്തപ്പോള്‍, ഇന്നലെ നടന്നതെല്ലാം സ്വപ്നമാണോ എന്ന് തോന്നി താമരയ്ക്ക്. അതോര്‍ത്തപ്പോള്‍ അവള്‍ക്ക് വല്ലാതെ സങ്കടം വന്നു. നടന്നതൊന്നും സ്വപ്നമാകരുതേ എന്ന് പ്രാര്‍ഥിച്ച് അവള്‍ മുറ്റത്തേക്കിറങ്ങി. ആകാശം തെളിഞ്ഞുകിടക്കുകയായിരുന്നു. അവള്‍ക്ക് കടപ്പുറത്തേക്ക് പോകണമെന്ന് തോന്നി. മണലില്‍ കാവോതി എന്നെഴുതി കാവോതിയെ പ്രത്യക്ഷപ്പെടുത്തണമെന്ന് തോന്നി. പക്ഷേ, സ്‌കൂളില്‍ പോകാനുള്ളതാണ്.

സുഭാഷ് ഒട്ടുംപുറം എഴുതിയ കുട്ടികളുടെ നോവല്‍ കടപ്പുറത്തെ കാവോതി പോഡ്കാസ്റ്റ് രൂപത്തില്‍. ബാലഭൂമിയില്‍ പ്രസിദ്ധീകരിച്ചതാണ് നോവല്‍. 

അവതരിപ്പിച്ചത്: അഞ്ജന രാമത്ത് | എഡിറ്റ്: ദിലീപ് ടി.ജി.