ഭര്‍ത്താവ് ഭാര്യയെ മര്‍ദിക്കുന്നതിനെ കേരളത്തിലെ 52 ശതമാനം സ്ത്രീകള്‍ ന്യായീകരിക്കുന്നുവെന്ന് അടുത്തിടെ പുറത്തിറങ്ങിയ ദേശീയ കുടുംബാരോഗ്യ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പടെ 18 ഇടങ്ങളില്‍ നടത്തിയ സര്‍വേയില്‍ 14 ഇടത്തെ 30 ശതമാനത്തില്‍ അധികം സ്ത്രീകളും ഭര്‍ത്താവ് ഭാര്യയെ മര്‍ദിക്കുന്നത് നീതീകരിക്കാമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ടാണ് ഇത്തരമൊരു അഭിപ്രായത്തിലേക്ക് സ്ത്രീകള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്? ഇതേക്കുറിച്ച് വിശദമായി സംസാരിക്കുകയാണ് തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അരുണ്‍ ബി. നായര്‍.  തയ്യാറാക്കി അവതരിപ്പിച്ചത്: അനുസോളമന്‍. എഡിറ്റ് ദിലീപ് ടി.ജി