കോവിഡ് മഹാമാരി രണ്ടുവര്‍ഷം പിന്നിടുമ്പോള്‍ ലോകം മുഴുവന്‍ ആശങ്ക കൂട്ടിക്കൊണ്ടിരിക്കുകയാണ് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍. എന്നാല്‍ ഇപ്പോള്‍ പുതിയൊരു രോഗത്തെ തിരിച്ചറിഞ്ഞിരിക്കുന്നു. ഫ്ളൂറോണ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇസ്രായേലില്‍ ആണ് ഫ്ളൂറോണയെ തിരിച്ചറിഞ്ഞത്. കോവിഡ് 19, ഇന്‍ഫ്ളുവന്‍സ എന്നീ രണ്ട് രോഗങ്ങള്‍ കൂടിച്ചേര്‍ന്ന പുതിയ രോഗമാണ് ഫ്ളൂറോണ എന്നാണ് റിപ്പോര്‍ട്ടുകള്‍. കൊറോണ വൈറസിന്റെ പുതിയ വകഭേദമല്ല ഫ്ളൂറോണ എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. തയ്യാറാക്കി അവതരിപ്പിച്ചത് അനു സോളമന്‍ എഡിറ്റ്; ദിലീപ് ടി.ജി