ശരീരത്തില്‍ ഈര്‍പ്പം ആവശ്യമുള്ള ഭാഗങ്ങളില്‍ ഇത് നഷ്ടപ്പെടുകയും വരണ്ട് പോവുകയും ചെയ്യുന്നതിന്റെ ഭാഗമായി കാണപ്പെടുന്ന പ്രധാന രോഗാവസ്ഥയാണ് ഷോഗ്രന്‍സ്. സ്ത്രീകളെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. അധികം കേട്ട് കേള്‍വിയില്ലാത്ത രോഗാവസ്ഥയാണ് ഷോഗ്രന്‍സ് എന്നത്. നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധത്തിനായുള്ള സ്വാഭാവികമായ പ്രതിരോധ ശേഷി ചില ഘട്ടങ്ങളില്‍ ശരീരത്തെ തന്നെ സ്വയം അക്രമിക്കുന്ന അവസ്ഥയാണ്  (ഓട്ടോ ഇമ്യൂണ്‍) ഷോഗ്രന്‍സ് എന്ന രോഗത്തിന് പ്രധാനമായും കാരണമാകുന്നത്. തയ്യാറാക്കിയത്.
ഡോ. അനൂഫ് പീഡിയേക്കല്‍. അവതരണം: അനുസോളമന്‍. എഡിറ്റ് ദിലീപ് ടി.ജി