പ്രമേഹമുണ്ടെന്ന് അറിയുന്നത് മുതല്‍ ഭക്ഷണകാര്യത്തില്‍ ഒട്ടേറെ സംശയങ്ങള്‍ ഉണ്ടാകാറുണ്ട്. എന്ത് കഴിക്കാം, എത്ര കഴിക്കാം, എന്തെല്ലാം ഉപേക്ഷിക്കണം തുടങ്ങി ചോദ്യങ്ങളുടെ പട്ടിക നീളും. അമിത നിയന്ത്രണങ്ങളോ ആശങ്കകളോ ഇക്കാര്യത്തില്‍ ആവശ്യമില്ല. ആരോഗ്യകരമായ ഭക്ഷണ രീതിയിലേക്ക് മാറുകയാണ് വേണ്ടത്. പ്രമേഹനിയന്ത്രണത്തിന് അനുയോജ്യമായ ഡയറ്റ് എന്നത് സാധാരണ ആരോഗ്യകരമായ ഡയറ്റ് എന്നതുതന്നെയാണ്. തയ്യാറാക്കിയത്: ഉഷ മധുസൂധനന്‍. അവതരിപ്പിച്ചത്: അനുസോളമന്‍. എഡിറ്റ് ദിലീപ് ടി.ജി