രണ്ടുവര്‍ഷമാകുന്നതേയുള്ളൂ നമുക്ക് കോവിഡുമായുള്ള പരിചയം. സ്വാഭാവികമായും പരിശോധനകളും ചികിത്സയും സംബന്ധിച്ച് നിരവധി ആശയക്കുഴപ്പങ്ങളും ഉണ്ടാകാനിടയുണ്ട്. കേന്ദ്ര-സംസ്ഥാന ആരോഗ്യവകുപ്പുകളും വിവിധ അംഗീകൃത ഹെല്‍ത്ത് ഏജന്‍സികളും കോവിഡ് ചികിത്സാ മാനദണ്ഡങ്ങള്‍ സജീവ രേഖകളായാണ് (ലിവിങ് ഡോക്യുമെന്റ്) പുറത്തിറക്കുന്നത്. അവ നിരന്തരം പുതുക്കലിന് വിധേയമാകുന്നുണ്ട്. കാലാനുസൃതമായി വരുത്തുന്ന മാറ്റങ്ങള്‍ കൃത്യമായി നടപ്പിലാക്കുന്നത് കോവിഡ് ചികിത്സ കൂടുതല്‍ മെച്ചപ്പെടാന്‍ സഹായിക്കും. തയ്യാറാക്കിയത് 
ഡോ. ബി. പദ്മകുമാര്‍. അവതരിപ്പിച്ചത് അനുസോളമന്‍. എഡിറ്റ് ദിലീപ് ടി.ജി