ഒക്ടോബര്‍ 10 ലോക മാനസികാരോഗ്യ ദിനമാണ്. മാനസികാരോഗ്യ ചികിത്സാ സൗകര്യങ്ങള്‍ കേരളത്തിലെ മിക്ക സ്ഥലങ്ങളിലും ഉണ്ടെങ്കിലും സാക്ഷരതയിലും വിദ്യാഭ്യാസ നിലവാരത്തിലും മുമ്പില്‍ നില്‍ക്കുന്ന നമ്മുടെ സമൂഹത്തില്‍, ദൗര്‍ഭാഗ്യവശാല്‍, ഇവിടെ വേരോടിക്കഴിഞ്ഞ പല തെറ്റിദ്ധാരണകളും മൂലം, മാനസിക വൈഷമ്യങ്ങളുള്ളവര്‍ ചികിത്സ തേടാതിരിക്കുകയും നിര്‍ദേശിക്കപ്പെട്ട ചികിത്സകള്‍ യഥാവിധി പിന്തുടരാതിരിക്കുകയും ചെയ്യുന്നുണ്ട്. ഇത്, രോഗം കൂടുതല്‍ തീവ്രവും ചികിത്സയ്ക്കു വഴങ്ങാത്തതുമായി വളരാന്‍ ഇടയൊരുക്കുന്നുമുണ്ട്. അത്തരം ചില അബന്ധ ധാരണകളെക്കുറിച്ച് അറിയാം. സൈക്യാട്രിസ്റ്റ് ഡോ. ഷാഹുല്‍ അമീന്‍ തയ്യാറാക്കിയ ലേഖനം കേള്‍ക്കാം.

അവതരണം: അനു സോളമന്‍ | എഡിറ്റ്: ദിലീപ് ടി. ജി.