കേരളത്തില്‍ 60 വയസ്സിന് മുകളില്‍പ്രായമുള്ള നിരവധിപേര്‍ പ്രമേഹത്തിനൊപ്പം രക്തസമ്മര്‍ദ്ദവുംകൂടി ഉളളവരാണ്. ഇവ രണ്ടുമുള്ളവര്‍ക്ക് കോവിഡ് ബാധിക്കുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു.പ്രമേഹവും രക്തസമ്മര്‍ദ്ദവും പൊണ്ണത്തടിയും കൊളസ്‌ട്രോളുമുള്ളവര്‍ക്ക് പക്ഷാഘാതവും ഹൃദയസ്തംഭനവും ഉണ്ടാകുവാനുള്ള സാദ്ധ്യതയും കൂടുതലാണ്. അതിനാല്‍ പ്രമേഹമുള്ളവര്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്നത് വളരെ പ്രധാനമാണ്.

പ്രമേഹരോഗത്തിന് ആയുര്‍വ്വേദത്തിലുള്ള പരിഹാരങ്ങളെക്കുറിച്ച് നേമം ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയിലെ സീനിയര്‍ മെഡിക്കല്‍ ഓഫീസറായ ഡോ. ഷര്‍മദ് ഖാന്‍ തയ്യാറാക്കിയ ലേഖനം കേള്‍ക്കാം.

അവതരണം : അനു സോളമന്‍ | എഡിറ്റ്: ദിലീപ് ടി.ജി.