ഇന്ത്യയില്‍ ഇപ്പോഴും തുടരുന്ന രോഗങ്ങളിലൊന്നാണ് മലേറിയ അഥവ മലമ്പനി. ആഗോള മലേറിയ കേസുകളുടെ രണ്ട് ശതമാനവും ആഗോള മലേറിയ മരണങ്ങളില്‍ രണ്ട് ശതമാനവും ഇന്ത്യയിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. മലേറിയ ഏറ്റവും കൂടുതല്‍ ആഫ്രിക്കന്‍ മേഖലയിലാണ്. 

ഈ സാഹചര്യത്തിലാണ് ലോകത്തിലെ ആദ്യത്തെ മലേറിയ വാക്സിന് ലോകാരോഗ്യസംഘടന അംഗീകാരം നല്‍കിയിരിക്കുന്നത്. പാരസൈറ്റ് വിഭാഗത്തില്‍പ്പെടുന്ന രോഗകാരികള്‍ക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന ആദ്യത്തെ വാക്സിന്‍ കൂടിയാണിത്. മലേറിയയെക്കുറിച്ചും അതിനെതിരേയുള്ള പ്രതിരോധ വാക്‌സിനുകളെക്കുറിച്ചും പെരിന്തല്‍മണ്ണ മൗലാന ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍ ഡോ. സൗമ്യ സത്യന്‍ സംസാരിക്കുന്നു.

എഡിറ്റ്: ദിലീപ് ടി.ജി.