ലോകത്തെമ്പാടും എന്നപോലെ നമ്മുടെ രാജ്യത്തും അമിതവണ്ണവും പ്രമേഹവും പകര്‍ച്ചവ്യാധിപോലെ പടര്‍ന്നുപിടിക്കുകയാണ്. അര നൂറ്റാണ്ടിനുമുന്‍പ് സമ്പന്നരായ പാശ്ചാത്യരില്‍ കണ്ടുവന്ന 'സമ്പന്ന രോഗം' എന്ന ഓമനപ്പേരിനാല്‍ അറിയപ്പെട്ട 'പ്രമേഹം' ഇന്ന് ഏത് സാമൂഹികാവസ്ഥയിലുള്ളവര്‍ക്കും വരാമെന്നായി. മുന്‍കാലങ്ങളില്‍ മുതിര്‍ന്നവരില്‍മാത്രം കണ്ടുവന്നിരുന്ന ടൈപ്പ് 2 പ്രമേഹരോഗം ഇന്ന് സ്‌കൂള്‍കുട്ടികളില്‍പോലും കണ്ടുതുടങ്ങിയിരിക്കുന്നു.

പ്രമേഹം വരാതിരിക്കാന്‍ ചെയ്യേണ്ട അഞ്ച് കാര്യങ്ങളെക്കുറിച്ച് കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിലെ ഡയബറ്റോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റായ ഡോ. എസ്.കെ. സുരേഷ്‌കുമാര്‍ തയ്യാറാക്കിയ ലേഖനം കേള്‍ക്കാം. 

അവതരണം : അനു സോളമന്‍ | എഡിറ്റ്: ദിലീപ് ടി.ജി.