കാല-ദേശഭേദമന്യെ നിത്യവും ഉപയോഗിക്കാന്‍ ശുപാര്‍ശ ചെയ്യപ്പെടുന്ന ഭക്ഷ്യവസ്തുക്കളില്‍ ഒന്നാണ് ചെറുപയര്‍. ഈ വിഭാഗത്തിലാണ് നെല്ലിക്ക, മുന്തിരിങ്ങ, പടവലങ്ങ മുതലായവ ഉള്‍പ്പെടുന്നത്. ചെറുപയര്‍ മെലിഞ്ഞവര്‍ക്കും തടിച്ചവര്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്നതാണ്. പോഷകന്യൂനതകള്‍ വരാതെയും അതേസമയം കൊഴുപ്പ് വര്‍ധിപ്പിക്കാതെയും ദഹനേന്ദ്രിയ വ്യവസ്ഥയ്ക്ക് അമിതമായ ഭാരം കൊടുക്കാതെയും പ്രവര്‍ത്തിക്കുന്ന ഒരു ഭക്ഷ്യവസ്തു എന്ന നിലയ്ക്കാണ് ചെറുപയറിന്റെ ഈ പ്രത്യേക സ്ഥാനം. തയ്യാറാക്കിയത് ഡോ.കെ മുരളീധരന്‍. അവതരിപ്പിച്ചത് അനുസോളമന്‍. എഡിറ്റ് ദിലീപ് ടി.ജി